ഗവര്‍ണര്‍ ഒപ്പിട്ടു; ആശുപത്രി സംരക്ഷണ നിയമം പ്രാബല്യത്തില്‍

തിരുവനന്തപുരം: ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഇതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തില്‍ കര്‍ശന ശിക്ഷ നല്‍കാനുള്ള നിയമ ഭേദഗതി പ്രാബല്യത്തിലായി. കായികമായ അതിക്രമങ്ങള്‍ മാത്രമല്ല, വാക്കുകള്‍ കൊണ്ടുള്ള അധിക്ഷേപവും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതാണ് ഓര്‍ഡിനന്‍സ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനായി കൊണ്ടുവന്നതാണ് ഓര്‍ഡിനന്‍സ്. അതിക്രമങ്ങളില്‍ ശിക്ഷ ഏഴ് വര്‍ഷം വരെയാക്കി വര്‍ധിപ്പിച്ചും ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് നിശ്ചയിച്ചുമാണ് ഓര്‍ഡിനന്‍സ്. ആരോഗ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുറമേ നഴ്സിംഗ് കോളേജുകള്‍ ഉള്‍പ്പെടെ ആരോഗ്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നിയമപരിരക്ഷ വ്യാപിപ്പിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →