സ്‌പൈസ് ജെറ്റ് പൈലറ്റുമാരുടെ ശമ്പളം വർദ്ധിപ്പിക്കുന്നു.

ന്യൂഡൽഹി: തങ്ങളുടെ പൈലറ്റുമാരുടെ പ്രതിമാസ ശമ്പളം 7.5 ലക്ഷം രൂപയായി വർധിപ്പിച്ചതായി സ്‌പൈസ് ജെറ്റിന്റെ പ്രഖ്യാപനം. മാസത്തിൽ 75 മണിക്കൂർ പറത്തുതിനുള്ള വേതനമാണിത്‌. സ്‌പൈസ് ജെറ്റിന്റെ 18-ാം വാർഷിക ചടങ്ങിലാണ് പൈലറ്റുമാരുടെ ശമ്പള വർധനവ് പ്രഖ്യാപിച്ചത്. 2023 മെയ് 16 മുതൽ തന്നെ ശമ്പള വർധനവ് പ്രാബല്യത്തിൽ വന്നുവെന്ന് അധികൃതർ അറിയിച്ചു. പൈലറ്റുമാരുടെ ശമ്പളം 2022 നവംബറിലാണ് സ്‌പൈസ് ജെറ്റ് പരിഷ്‌കരിച്ചിരുന്നത്. .80 മണിക്കൂർ പ്രതിമാസ പറക്കലിന് അന്ന് ഏഴ് ലക്ഷം രൂപയാണ് നിശ്ചയിച്ചിരുന്നത്.

പരിശീലകരുടേയും ഫസ്റ്റ് ഓഫീസർമാരുടേയും ശമ്പളത്തിൽ ആനുപാതിക വർധനവ് വരുത്തിയിട്ടുണ്ട് കൂടാതെ, എയർലൈൻ അതിന്റെ ക്യാപ്റ്റൻമാർക്ക് പ്രതിമാസം 1,00,000 വരെ പ്രതിമാസ ലോയൽറ്റി റിവാർഡ് പ്രഖ്യാപിച്ചു, അത് അവരുടെ ശമ്പളത്തിന് പുറമെയായിരിക്കും ഈ പ്രതിഫലം നൽകുക . ശമ്പള വർധനവ് കൂടാതെ റോയൽറ്റി റിവാർഡും സ്‌പൈസ് ജെറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു ലക്ഷം രൂപവരെയാണ് പ്രതിമാസ റോയൽറ്റി.

ശമ്പളം വൈകുന്നതുമായി ബന്ധപ്പെട്ട് നേരത്തെ സ്‌പൈസ് ജെറ്റിൽ ജീവനക്കാർ സമരത്തിനിറങ്ങിയിരുന്നു. ബാധ്യതകൾ കുറച്ചുകൊണ്ട് ഒരു പുനരുജ്ജീവനത്തിന്റെ പാതയിലാണ് കമ്പനിയെന്ന് സ്‌പൈസ് ജെറ്റ് ചെയർമാർ ആൻഡ് മാനേജിങ് ഡയറക്ടർ അജയ്‌സിങ് വാർഷിക ദിനത്തിൽ തൊഴിലാളികളോട് പറഞ്ഞു..18-ാം വാർഷിക ദിനത്തിന്റെ ഭാഗമായി കുറഞ്ഞ ടിക്കറ്റ് നിരക്കിൽ യാത്ര ചെയ്യാനുള്ള ഓഫറും സ്‌പൈസ്‌ജെറ്റ് മുന്നോട്ട് വെച്ചിട്ടുണ്ട്. 1818 രൂപ യ്ക്ക് ആരംഭിക്കുന്ന ആഭ്യന്തര യാത്രകളാണ് സ്‌പൈസ് ജെറ്റ് നൽകുന്നത്. ബെംഗളൂരു-ഗോവ, മുംബൈ-ഗോവ റൂട്ടിലാണ് ഈ ഓഫർ ലഭ്യമെന്നാണ് പറയുന്നത്.

Share
അഭിപ്രായം എഴുതാം