തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം മെയ് 25 ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം 3.00 മണിക്ക് സെക്രട്ടേറിയറ്റ് പി.ആര്‍.ഡി ചേംബറില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഫല പ്രഖ്യാപനം നടത്തും. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം നാല് മണിക്ക് വെബ്സൈറ്റുകളില്‍ ഫലം അറിയാം.