തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകളിൽ വർദ്ധന നടപടി തുടരാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 81 താത്ക്കാലിക ബാച്ചുകൾ അനുവദിക്കും. എയ്ഡഡ് സ്‌കൂളുകളിൽ 20 ശതമാനം സീറ്റ് വർധനവ് ഉണ്ടാകും. മാർജിനൽ സീറ്റ് വർധനവും അതേ രീതിയിൽ തുടരും.
കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിൽ 20 ശതമാനം സീറ്റ് വർധനവും ഏഴ് ജില്ലകളിലെ ഗവ. സ്‌കൂളുകളിൽ 30 ശതമാനം സീറ്റ് വർധനവും ഉണ്ടാകും.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിലാണ് 30 ശതമാനം വർധന.എയ്ഡഡ് സ്കൂളുകൾ ആവശ്യപ്പെടുകയാണെങ്കിൽ 10% കൂടി മാർജിനൽ വർധനവ് അനുവദിക്കും

