കനകക്കുന്നിൽ കാഴ്ചകണ്ട് കറങ്ങുന്നതിനിടയിൽ ഒരു ബോർഡ് കാണാം. വെൽകം ടു സെൻട്രൽ ജയിൽ…. പേടിക്കേണ്ട, കൗതുകമാർന്ന കാഴ്ചകളുമായി ജയിൽ വകുപ്പ് ഒരുക്കിയ സ്റ്റോളിലേക്കുള്ള ചൂണ്ടുപലകയാണത്.

സിനിമകളിൽ മാത്രം കണ്ട് ശീലിച്ച ജയിലുകളുടെ ഉള്ളറ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് ജയിൽ വകുപ്പ് ഒരുക്കിയ മാതൃകാ സെൻട്രൽ ജയിൽ. കൗതുകം മാത്രമല്ല ഒരല്പം ‘ടെറർ’ കൂടിയുണ്ട്. യഥാർത്ഥ വധശിക്ഷയുടെ നേർകാഴ്ചയാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. ഉപയോഗിക്കുന്നത് ‘ഒറിജിനൽ’ തൂക്കുകയറും, ‘ഡമ്മി’ പ്രതിയും. ആലുവ കൂട്ടക്കൊല കേസ് പ്രതി ആന്റണിയുടെ വധശിക്ഷക്കായി തയ്യാറാക്കിയ ചണം കൊണ്ടുള്ള യഥാർത്ഥ തൂക്കുകയറാണ് പ്രദർശിപ്പിക്കു

Share
അഭിപ്രായം എഴുതാം