അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തിന്റെ ഭാഗമായി കാവ് സംരക്ഷണം ജനപങ്കാളിത്തത്തിലൂടെ എന്ന വിഷയത്തിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ഏകദിന ശില്പശാല സംഘടിപ്പിച്ചു. പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

ജൈവവൈവിധ്യ സംരക്ഷണം, പരിപാലനം എന്നിവയെ കുറിച്ചുള്ള അവബോധം വളർത്തുന്നതിനും ജൈവവൈവിധ്യ സംരക്ഷണ സന്ദേശം പുതുതലമുറയിലെത്തിക്കുന്നതിനുമായാണ് ശില്പശാല സംഘടിപ്പിച്ചത്. ഉടമ്പടികളിൽ നിന്നും പ്രവർത്തനങ്ങളിലേക്ക് ജൈവവൈവിധ്യം പുനസ്ഥാപിക്കുക എന്നതാണ് ഈ വർഷത്തെ ജൈവവൈവിധ്യ ദിന പ്രമേയം. കാവുകളുടെ സംരക്ഷണത്തിനായി ഭാവി പ്രവർത്തന രൂപരേഖ തയ്യാറാക്കി തുടർപ്രവർത്തനങ്ങൾ നടപ്പിലാക്കുകയാണ് സംസ്ഥാന തല ശിൽപ്പശാലയുടെ ലക്‌ഷ്യം. ഇതോടനുബന്ധിച്ച് വൃക്ഷത്തൈകളുടെ വിതരണവും നടന്നു.

സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ സി ജോർജ് തോമസ് അധ്യക്ഷനായി. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അംഗങ്ങളായ കെ വി ഗോവിന്ദൻ, കെ സതീഷ് കുമാർ, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ശ്യാം വിശ്വനാഥ്, ദേവസ്വം ബോർഡ് പ്രതിനിധികൾ, സംസ്ഥാന ഔഷധസസ്യ ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ ടി കെ ഹൃതിക്, കെ എസ് ബി ബി അംഗങ്ങളായ ഡോ കെ ടി ചന്ദ്രമോഹനൻ, പ്രമോദ് ജി കൃഷ്ണൻ, കോളേജ് ഓഫ് ഫോറസ്ട്രി പ്രൊഫസർ ഡോ എ വി സന്തോഷ്കുമാർ, ഡി വൈ എസ് പി ഡോ വി ബാലകൃഷ്ണൻ, കെ എസ് ബി ബി പിഎസ്ഒ ഡോ സി എസ് വിമൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം