കോഴിക്കോട്: കോഴിക്കോട് യുവദമ്പതികളെ ആക്രമിച്ച സംഭവം വാർത്തയായതിന് പിന്നാലെ നടപടിക്കൊരുങ്ങി പൊലീസ്. 2023 മെയ് 22ന് രാവിലെ ഏഴ് മണിക്കാണ് ബൈക്ക് യാത്രികരായ യുവദമ്പതികളെ ആക്രമിച്ചതിനെക്കുറിച്ചുളള വാർത്ത പുറത്തുവന്നത്. നടക്കാവ് പോലീസ് മെഡിക്കൽ കോളജിൽ എത്തി ദമ്പതികളുടെ മൊഴിയെടുത്തു. ഇരിങ്ങാടൻപള്ളി സ്വദേശി അശ്വിനും ഭാര്യയ്ക്കും ആണ് ദുരനുഭവം ഉണ്ടായത്. നടക്കാവ് പോലീസിലും സിറ്റി ട്രാഫിക്കിലും ഇവർ രാത്രി തന്നെ രേഖാമൂലം പരാതി നൽകിയിരുന്നു. 2023 മെയ് 21 ന് രാത്രിയിലാണ് സംഭവം
21ന് രാത്രിയാണ് 2 ബൈക്കുകളിലായി പിന്തുടർന്നിരുന്നവർ ഭാര്യയെ ശല്യം ചെയ്യുകയും. ചോദ്യം ചെയ്ത ഭർത്താവിനെ മർദ്ദിക്കുകയും ചെയ്തത്.. കോഴിക്കോട് നഗരഹൃദയത്തിൽ വെച്ചാണ് സംഭവം. മർദ്ദനമേറ്റ അശ്വിന് താടിയെല്ലിന് പരിക്കേറ്റിരുന്നു. ചികിത്സക്കായി ആശുപത്രിയിൽ പോയിരുന്നു. അവിടെയെത്തിയാണ് നടക്കാവ് പൊലീസ് മൊഴിയെടുത്തത്. അന്വേഷണം നടക്കുന്നുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും നടക്കാവ് ഡിസിപി വ്യക്തമാക്കി. നടക്കാവ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്