ജാക്സണ്‍ ബസാര്‍ യൂത്ത്’ ടീസര്‍ പുറത്ത്

കൊച്ചി: ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജാക്‌സണ്‍ ബസാര്‍ യൂത്ത്’. ലുക്ക്മാന്‍ അവറാന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ചിന്നു ചാന്ദ്നി, അഭിറാം രാധാകൃഷ്ണന്‍, ഫഹിം സഫര്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി.

ക്രോസ് ബോര്‍ഡര്‍ ക്യാമറ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സക്കരിയ നിര്‍മ്മിക്കുന്ന ഈ ഫാമിലി ത്രില്ലര്‍ സിനിമയുടെ രചന ഉസ്മാന്‍ മാരാത്ത് നിർവ്വഹിക്കുന്നു. സുഹൈല്‍ കോയ, ഷറഫു, ടിറ്റോ പി. തങ്കച്ചന്‍ എന്നിവരുടെ വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം പകര്‍ന്ന ഗാനങ്ങളാണ് ‘ജാക്സണ്‍ ബസാര്‍ യൂത്തി’ല്‍ ഉള്ളത്.

കോ പ്രൊഡ്യൂസര്‍- ഷാഫി വലിയ പറമ്ബ, ഡോക്ടര്‍ സല്‍മാന്‍, ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം (ഇമാജിന്‍ സിനിമാസ്), എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്- അമീന്‍ അഫ്സല്‍, ഷംസുദീന്‍ എം.ടി. കണ്ണന്‍ പട്ടേരി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. മെയ് 19ന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ പള്ളി മുറ്റത്ത് ആവേശത്തിന്റെ അത്യുന്നതങ്ങളിലേക്ക് എത്തിക്കുന്ന ജാക്സണ്‍ ബസാര്‍ യൂത്ത് അവതരിപ്പിക്കുന്ന ബാന്‍ഡ് മേളത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →