കർണാടക: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോൾ കോൺഗ്രസിന് വ്യക്തമായ മുന്നേറ്റം. കേവല ഭൂരിപക്ഷമായ 113 പിന്നിട്ട് കോൺഗ്രസ് വ്യക്തമായ ആധിപത്യം പുലർത്തി ലീഡ് ചെയ്യുന്നു. കോൺഗ്രസ് ആസ്ഥാനത്ത് പ്രവർത്തകർ ആഘോഷം ആരംഭിച്ചു. കർണാടകയിൽ ഒറ്റക്ക് ഭരിക്കുമെന്നും , രാഹുൽ ഗാന്ധി അജയ്യനെന്നും കോൺഗ്രസ് ട്വീറ്റ്.
കർണാടക തെരഞ്ഞെടുപ്പ് ഫലം രാജ്യത്തൊട്ടാകെ കോൺഗ്രസ് പ്രവർത്തനത്തിൽ പ്രതിഫലിക്കുമെന്ന് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തിലും ആ പ്രതിഫലനം ഉണ്ടാകും. വർഗീയ കാർഡ് കൊണ്ട് എല്ലാം നേടാമന്ന ബിജെപി കാഴ്ചപ്പാടിനുള്ള തിരിച്ചടിയാണ് കർണാടകയിലെ മുന്നേറ്റം. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിലേക്കുള്ള യാത്രയാണ് ഈ മികച്ച വിജയമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അഴിമതിക്കെതിരായ മുദ്രാവാക്യം ജനം ഏറ്റെടുത്തു. അഴിമതിക്കെതിരായ പ്രചാരണമാണ് ബിജെപിയെ തോൽപിക്കാനുപയോഗിച്ച പ്രധാന ആയുധമെന്നും സച്ചിൻ. കർണാടകയിൽ ഒറ്റക്ക് സർക്കാർ ഉണ്ടാക്കുമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര. സർക്കാരുണ്ടാക്കാൻ ജെഡിഎസിന്റെ പിന്തുണ വേണ്ട. ഇത് കൂട്ടായ്മയുടെ വിജയമാണ്. ദേശീയ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും തുല്യ പങ്കുണ്ട്. പ്രചാരണ സമയത്ത് ബിജെപിയുടെ മുഖം മോദിയുടേതായിരുന്നു. ഇപ്പോൾ പരാജയപ്പെട്ടപ്പോൾ നദ്ദയുടെ തലയിൽ കെട്ടി വയ്ക്കുന്നു. കോൺഗ്രസിന് വരും തെരഞ്ഞെടുപ്പുകൾക്കുള്ള ബൂസ്റ്റർ ഡോസാണ് കർണാടകയിലെ ഫലമെന്നും പവൻ ഖേര വ്യക്തമാക്കി.
കർണാടകയിൽ ജെഡിഎസിനെ ഒപ്പം നിർത്താൻ കോൺഗ്രസ്. ജെഡിഎസുമായി സംസാരിക്കാൻ കോൺഗ്രസ് നേതാക്കൾ തയ്യാറാകുന്നുവെന്ന് സൂചന. കോൺഗ്രസ് എത്ര സീറ്റുകൾ നേടുമെന്നതിൽ വ്യക്തത ലഭിച്ച ശേഷം അതനുസരിച്ച് ഒരു മണിക്കൂറിനുള്ളിൽ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകും. സ്വതന്ത്രരുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ കഴിയുമെങ്കിൽ അതിനാകും കോൺഗ്രസ് മുൻതൂക്കം നൽകുക. മണിക്കൂറുകൾക്കുള്ളിൽ ഇതിൽ വ്യക്തത ലഭിക്കും.

