ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി 4600 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. ചന്നപട്ടണ നിയോജക മണ്ഡലത്തില്‍ നിന്ന് ബിജെപി നേതാവ് സിപി യോഗീശ്വരനെതിരെയാണ് കുമാരസ്വാമി മത്സരിച്ചത്. 2018ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കുമാരസ്വാമി 20,000ല്‍ അധികം വോട്ടുകള്‍ക്ക് ബിജെപി നേതാവ് സിപി യോഗേശ്വരയെ പരാജയപ്പെടുത്തിയിരുന്നു. 2013ലെ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി (എസ്പി) ടിക്കറ്റില്‍ മത്സരിച്ച യോഗേശ്വര, കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിക്കെതിരെ വിജയിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിനായി ഇതുവരെ ആരുമായും താന്‍ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് വോട്ടെണ്ണലിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട കുമാരസ്വാമി പറഞ്ഞു. 30 മുതല്‍ 32 വരെ സീറ്റുകളാണ് ജെഡിഎസിന് സര്‍വേകള്‍ നല്‍കിയത്. തങ്ങളുടേത് ഒരു ചെറിയ പാര്‍ട്ടിയാണ്, തനിക്കൊരു ഡിമാന്‍ഡും ഇല്ല. നല്ല വികസനമാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് കുമാരസ്വാമി വ്യക്തമാക്കിയിരുന്നു.
ചന്നപട്ടണയില്‍ കുമാരസ്വാമിക്ക് ലീഡ്
