ട്വിറ്ററിന് പുതിയ സിഇഒയെ നിയമിച്ചെന്ന് ഇലോൺ മസ്‌ക്

ന്യൂഡൽഹി: ട്വിറ്ററിന് പുതിയ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറെ തെരഞ്ഞെടുത്തെന്നും താൻ ട്വിറ്ററിന്റെ എക്‌സിക്യൂട്ടീവ് ചെയർ ആയി തുടരുമെന്നും ഇലോൺ മസ്‌ക് ട്വീറ്റിലൂടെയാണ് അറിയിച്ചു. ട്വീറ്റിലൂടെ പുതിയ സിഇഒയുടെ പേര് പക്ഷേ ഇലോൺ മസ്‌ക് വെളിപ്പെടുത്തിയിട്ടില്ല. ആറാഴ്ചയ്ക്കുള്ളിൽ സിഇഒ സ്ഥാനമേറ്റെടുക്കുമെന്നാണ് സൂചന. സ്ഥാനം ഒഴിയുന്നതിനെ കുറിച്ചോ പുതിയ തീരുമാനത്തെ കുറിച്ചോ കൂടുതൽ വിവരങ്ങൾ മസ്‌ക് പുറത്തുവിട്ടിട്ടില്ല.

2022ലാണ് 44 ബില്യൺ ഡോളറിന് ഇലോൺ മസ്‌ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ ഏറ്റെടുത്തത്. ഇതിനോടകം 7,500 ജീവനക്കാരിൽ 75 ശതമാനത്തിലധികം പേരെയും മസ്‌ക് ഒഴിവാക്കി. കമ്പനിയിലെ തന്റെ ചില തീരുമാനങ്ങളുടെ പേരിൽ മസ്‌കിന് നേരെ വിമർശനങ്ങളു മുണ്ടായിരുന്നു. ട്വിറ്ററിന്റെ മുൻ സിഇഒ ആയിരുന്ന ഇന്ത്യൻ സ്വദേശി പരാഗ അഗർവാളും ലീഗൽ എക്‌സിക്യൂട്ടിവ് വിജയ് ഗദ്ദെയും മസ്‌ക് പിരിച്ചുവിട്ടവരിൽ ഉൾപ്പെടും. ഇന്ത്യയിൽ മാത്രം 200 ലേറെ പേരെയാണ് ട്വിറ്റർ പിരിച്ചുവിട്ടത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →