യുഎഇ : നടനും സംവിധായകനുമായ ലാലിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ മുൻനിര സ്ഥാപനമായ ഇ.സി.എച്ഛ് ഡിജിറ്റൽ മുഖേനെയായിരുന്നു യുഎഇ ഗോൾഡൻ വിസ നേടിയത്. ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും താരം യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങി. നടൻ സുരേഷ് കൃഷ്ണയ്‌ക്കൊപ്പമാണ് താരം എത്തിയത്.
നേരത്തെ മലയാളം ഉൾപ്പെടെ നിരവധി ചലച്ചിത്ര താരങ്ങൾക്ക് യുഎഇ ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ മുൻനിര സ്ഥാപനമായ ഇ.സി.എച്ഛ് ഡിജിറ്റൽ മുഖേനെയായിരുന്നു. ഇ.സി.എച്ഛ് ഡിജിറ്റൽ മുഖേന സുരേഷ് കൃഷ്ണയ്ക്ക് നേരത്തെ യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചിരുന്നു.

