പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണിൽ യുഎസ് സന്ദർശിക്കും

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 ജൂൺ 22ന് യുഎസ് സന്ദർശിക്കും. പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. മോദിയുടെ ബഹുമാനാർഥം ഔദ്യോഗിക വിരുന്നും ഒരുക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ വർധിച്ചു വരുന്ന സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ സന്ദർശനം ഉപകാരപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജി20 ഉച്ചകോടി സംബന്ധിച്ചും ഇരു നേതാക്കളും ചർച്ച നടത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →