കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ ഡ്യൂട്ടിക്കിടെ കൊല ചെയ്യപ്പെട്ടതിൽ പ്രതികരണവുമായി നടൻ ഷെയ്ൻ നിഗം. ഓരോരുത്തരുടേയും ജീവൻ രക്ഷിക്കുന്ന ദൈവത്തിന്റെ കരങ്ങളാണ് ആരോഗ്യപ്രവർത്തകരെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ഡോക്ടർ വന്ദനയ്ക്ക് സംഭവിച്ചത് ഏറെ നിർഭാഗ്യകരവും വേദനാജനകവുമാണെന്നും ഷെയ്ൻ പറഞ്ഞു. കൊലപാതകിക്ക് എറ്റവും വലിയ ശിക്ഷ ഉറപ്പാക്കാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണെന്നും ഷെയ്ൻ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
നമ്മുടെ ജീവൻ രക്ഷിക്കുന്ന ദൈവത്തിന്റെ കൈകളാണ് ഡോക്ടർമാർ, നഴ്‌സുമാർ അടങ്ങുന്ന ആരോഗ്യപ്രവർത്തകർ എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. ഡോക്ടർ വന്ദനക്ക് സംഭവിച്ചത് ഏറെ നിർഭാഗ്യകരവും വേദനാജനകവുമാണ്. കുടുംബത്തിന്റെ വേദനയിൽ ഞാനും എന്റെ കുടുംബവും പങ്ക് ചേരുന്നു. കൊലപാതകിക്ക് എറ്റവും വലിയ ശിക്ഷ ഉറപ്പാക്കാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ്.