വയനാട്ടിൽ കെപിസിസി നേതൃയോഗം തുടരുന്നു

വയനാട്: രണ്ട് ദിവസം നീളുന്ന കെപിസിസി നേതൃയോഗം വയനാട്ടിൽ തുടരുകയാണ്. 2023 മെയ് 9 നാണ് നേതൃയോഗം ആരംഭിച്ചത്. ഒരു വർഷം നീണ്ടുനിൽക്കുന്ന പാർട്ടിയുടെ കർമ്മപരിപാടികളും രാഷ്ട്രീയ തന്ത്രങ്ങളും ആവിഷ്‌കരിക്കുകയാണ് നേതൃയോ​ഗത്തിന്റെ ലക്ഷ്യം. അനന്തമായി നീളുന്ന പുനഃസംഘടനയുടെ കാര്യത്തിലും തീരുമാനമാക്കാൻ നേതൃയോഗം ലക്ഷ്യമിടുന്നു. മെയ് 10ന് നിർണായക തീരുമാനങ്ങൾ ഉണ്ടായേക്കും. കോഴിക്കോട് ചിന്തൻ ശിബിരത്തിനു ശേഷം നടക്കുന്ന നിർണായക സംഘടനാ ചർച്ച ഇതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →