റോഡിലെ കുഴിയില്‍ വീണ് മരണം: കലക്ടര്‍ അന്വേഷിക്കും

കൊച്ചി: ആലപ്പുഴ കൊമ്മാടിയില്‍ റോഡിലെ കുഴിയില്‍ വീണു മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തണമെന്നു കലക്ടറോടു ഹൈക്കോടതി. ജോലി കഴിഞ്ഞു വീട്ടിലേക്കു സൈക്കിളില്‍ മടങ്ങുമ്പോഴായിരുന്നു കുഴിയില്‍ വീണു കളരിക്കല്‍ സ്വദേശി ജോയി മരിച്ചത്.

പുതിയ കലുങ്ക് പണിയാനായി റോഡിനു കുറുകെയെടുത്ത കുഴിയിലാണ് ജോയി വീണത്. സ്ഥലത്തു മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നില്ല. അക്കാരണത്താല്‍ റോഡിലെ കുഴി ജോയിയുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ഇതാണ് അപകടത്തിലേക്കു നയിച്ചത്.
അപകടം നടന്നശേഷമാണ് അധികൃതര്‍ സ്ഥലത്തു മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചതെന്നു നാട്ടുകാരും ബന്ധുക്കളും ആരോപിച്ചിരുന്നു. എന്നാല്‍, കരാറുകാരനെ ന്യായീകരിച്ചായിരുന്നു റോഡ് നിര്‍മ്മാണച്ചുമതലയുള്ള പി.ഡബ്ല്യു.ഡി. എന്‍ജീനീയറുടെ റിപ്പോര്‍ട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →