വന്ദന ദാസിന്റെ കൊലപാതകത്തിൽ സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടി ഹൈക്കോടതി

കൊച്ചി: ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പ്രാഥമിക ചുമതല പൊലീസിനുണ്ടെന്ന് കോടതി’ഇത്തരം സംഭവമുണ്ടാകുമ്പോൾ വികാരപരമായേ കോടതിക്ക് ഇടപെടാനാകൂ’കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളെ സർക്കാർ എങ്ങനെ അഭിമുഖീകരിക്കും? വന്ദനയുടെ കൊലപാതകത്തിൽ ഡിജിപിയോട് ഹൈക്കോടതി റിപ്പോർട്ട് തേടികൊട്ടാരക്കരയിലെ ഡോ.വന്ദന ദാസിന്റെ മരണത്തിൽ സർക്കാരിനും പൊലീസിനും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് കൗസർ എടപ്പഗത്തും ഉൾപ്പെട്ട ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. 22 വയസുള്ള യുവഡോക്ടറുടെ കുടുംബത്തിന്റെ ദുഃഖത്തിന്റെ ആഘാതം തിരിച്ചറിയണമെന്ന് പറഞ്ഞ കോടതി, ഡോ.വന്ദന മരണത്തിൽ ആദരാഞ്ജലി രേഖപ്പെടുത്തി. വന്ദന ദാസിന്റെ കൊലപാതകത്തിൽ സംസ്ഥാന പൊലീസ് മേധാവിയോട് ഹൈക്കോടതി റിപ്പോർട്ട് തേടി. 2023 മെയ് 11 രാവിലെ തന്നെ റിപ്പോർട്ട് സമർപ്പിക്കണം. പൊലീസ് മേധാവി ഓൺലൈനായി കോടതിയിൽ ഹാജരാകണമെന്നും കോടതി വ്യക്തമാക്കി.

ഡോക്ടേഴ്‌സിനെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചുപൂട്ടണം. രാജ്യത്ത് എവിടെയെങ്കിലും ഇത്തരത്തിലൊരു സംഭവമുണ്ടായിട്ടുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. വന്ദനയ്ക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു. ഇത്രയും പൊലീസുകാർ ഉണ്ടായിട്ടും സംരക്ഷിക്കാൻ സാധിച്ചില്ലേ. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പ്രാഥമിക ചുമതല പൊലീസിനുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

പൊലീസിന്റെ കൈവശം തോക്കുണ്ടായിരുന്നില്ലേ. ഇത്തരം സംഭവമുണ്ടാകുമ്പോൾ വികാരപരമായേ കോടതിക്ക് ഇടപെടാനാകൂ. ഇതിൽ കൂടുതൽ എന്ത് സംഭവിക്കാനാണ്. യുവഡോക്ടറാണ് മരിച്ചത്. ഇത് ആരും മറക്കരുത്. സംഭവിച്ചതിന് കാരണം എന്തായാലും സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസ് പൂർണമായും പരാജയപ്പെട്ടു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളെ സർക്കാർ എങ്ങനെ അഭിമുഖീകരിക്കും. സർക്കാർ ആശുപത്രിയിലാണ് സംഭവമുണ്ടായത്. ആരാണ് ഇതിനുത്തരം പറയേണ്ടതെന്നും ജ.ദേവൻ രാമചന്ദ്രൻ ചോദിച്ചു.

ആശുപത്രിയിൽ നടന്ന സംഭവം ഹൈക്കോടതിയിൽ വിശദീകരിച്ച സർക്കാർ, പൊലീസിനെയും സന്ദീപ് ആക്രമിച്ചെന്ന് വ്യക്തമാക്കി. എന്നാൽ സുരക്ഷ ഒരുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നായിരുന്നു കോടതിയുടെ മറുപടി. പ്രതികളെ മജിസ്‌ട്രേറ്റുമാരുടെ വസതിയിൽ ഹാജരാക്കുമ്പോൾ എന്താണ് നടപടി? യുവ വനിതാ ഡോക്ടർമാർ എങ്ങനെ രാത്രിയിൽ ഹൗസ് സർജന്മാരായി ജോലി ചെയ്യുമെന്നും ഹൈക്കോടതി വിമർശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →