മനാമ: ബഹ്റൈനിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് നിര്യാതനായി. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപാലകൃഷ്ണൻ കൃഷ്ണൻകുട്ടി (മനോജ്, 39) ആണ് സൽമാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് 2023 ഏപ്രിൽ 17ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ആഞ്ചിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി. ആരോഗ്യം വിണ്ടെടുത്തുകൊണ്ടിരിക്കവെ 2023 മെയ് 8ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
ഏഴ് വർഷമായി ബഹ്റൈനിൽ ജോലി ചെയ്യുകയായിരുന്ന അദ്ദേഹം മനാമ അൽ ഹാഷ്‍മി ഗോൾഡ് സ്‍മിത്തിൽ സ്വർണപ്പണി ചെയ്തുവരികയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. വിശ്വകല സാംസ്‍കാരിക വേദിയുടെയും ബി.കെ.എസ്.എഫിന്റെയും നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.