20 പേര്‍ കയറേണ്ട ബോട്ടില്‍ കയറിയത് അമ്പതോളം പേര്‍

താനൂര്‍: ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദഞ്ചാര ബോട്ട് മറിയാനുണ്ടായ കാരണം 20 പേര്‍ക്കുള്ള സീറ്റില്‍ അമ്പതോളം പേര്‍ യാത്ര ചെയ്തതിനാല്‍. 07/05/23 ഞായറാഴ്ചയായതിനാല്‍ പതിവില്‍ കവിഞ്ഞ ജനത്തിരക്കായിരുന്നു തൂവല്‍തീരം ബീച്ചില്‍. വൈകിട്ട് ആറുവരെയാണു ബോട്ട് സവാരി നടത്താറുള്ളത്. എന്നാല്‍ 07/05/23 ഞായറാഴ്ച പതിവില്‍കവിഞ്ഞ തിരക്കും കുട്ടികളുടെ കരച്ചിലും കാരണമാണു കൂടുതലായി രണ്ടു ട്രിപ്പുകള്‍കൂടി ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചത്.
എന്നാല്‍ വന്നവര്‍ക്കെല്ലാം ടിക്കറ്റ് കൊടുത്തതോടെ ബോട്ടില്‍ നില്‍ക്കാന്‍പോലും സ്ഥലമില്ലാത്ത അവസ്ഥയായി. ഇതോടെ പുരുഷന്‍മാര്‍ കയറാതെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വഴിമാറിക്കൊടുത്തു. ഇതോടെ ബോട്ടില്‍ സഞ്ചരിച്ച 80 ശതമാനംപേരും കുട്ടികളും സ്ത്രീകളുമായി മാറി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →