റിയാദ്: റിയാദിൽ കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ നാല് മലയാളികൾ അടക്കം ആറ് പേർ മരിച്ചു. പെട്രോൾ പമ്പ് ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. 2023 മെയ് 4 വ്യാഴാഴ്ച രാത്രി ഒന്നരയോടെയാണ് തീപ്പിടിത്തമുണ്ടായത്. മരിച്ച മലയാളികളിൽ ഒരാൾ മലപ്പുറം മേൽമുറി സ്വദേശി ഇർഫാനും വളാഞ്ചേരി സ്വദേശി ഹക്കീമും ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഗുജറാത്ത്, തമിഴ്‌നാട് സ്വദേശികളും മരിച്ചവരിൽ ഉൾപ്പെടുന്നു. പെട്രോൾ പമ്പിൽ പുതുതായി ജോലിക്കെത്തിയവരാണ് തീപ്പിടിത്തത്തിൽ മരിച്ചവർ. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് നിഗമനം.

