മനാമ: പ്രവാസി മലയാളിയും മിൽമ ഗ്രെയിൻസ് ജീവനക്കാരനുമായിരുന്ന ചാക്കോ തോമസ് ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരിച്ചു. 55 വയസായിരുന്നു. 2023 മെയ് 5ന് ഹൃദയാഘാതത്തെ തുടർന്ന് സൽമാനിയ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണപ്പെടുകയായിരുന്നു.
ആലപ്പുഴ മാന്നാർ സ്വദേശികളായ ചാക്കോയുടെ കുടുംബം വർഷങ്ങളായി ഹൈദരാബാദിലാണ് താമസിക്കുന്നത്. 30 വർഷമായി അദ്ദേഹം ബഹ്റൈനിൽ ജോലി ചെയ്‍തു വരികയായിരുന്നു. സൽമാനിയ ആശുപത്രിയിൽ നഴ്സ് ആയ എസ്‍തർ ആണ് ഭാര്യ. മൂന്ന് മക്കളുണ്ട്. ഇവർ ഹൈദരാബാദിൽ വിദ്യാർത്ഥികളാണ്.