റെക്കോര്‍ഡ് തകര്‍ത്ത് പൊന്നിയിന്‍ സെല്‍വന്‍-2 മുന്നേറുന്നു

ചെന്നൈ: മണിരത്‌നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിന്റെ റിലീസിന്റെ രണ്ടാം ദിവസവും തിയേറ്ററുകളില്‍ വലിയ സ്വീകാര്യത.
വിജയ് നായകനായ വാരിസായിരുന്നു ആദ്യദിന വരുമാനത്തിന്റെ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിരുന്നത്. എന്നാല്‍ വാരിസിന്റെ റൊക്കോര്‍ഡ് മറി കടന്നിരിക്കുകയാണ് പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം. ഇന്ത്യയില്‍ നിന്ന് മാത്രം 32-35 കോടി വരുമാനം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം.

പ്രേക്ഷകരുടെ പ്രിയ താരനിരകള്‍ ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന വിജയം. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ദൂലിപാല, ജയചിത്ര തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ വേഷമിടുന്നത്.

വിദേശരാജ്യങ്ങളിലും ചിത്രത്തിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. അമേരിക്ക, മലേഷ്യ, സിംഗപ്പൂര്‍, യു.എ.ഇ. എന്നിവിടങ്ങളില്‍ ഒട്ടേറെ തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →