പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടതില്‍ വിമര്‍ശനം; ഒടുവില്‍ പ്രതികരണവുമായി നടി

തിരുവനന്തപുരം: കേരള സന്ദര്‍ശനത്തിനായി 24/04/23 തിങ്കളാഴ്ച വൈകിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തിയത്. തുടര്‍ന്ന് മോദിയുടെ ‘യുവം 2023’ ല്‍ ഉണ്ണിമുകുന്ദനും നവ്യ നായരും അപര്‍ണ ബാലമുരളിയുമടക്കമുള്ള താരങ്ങള്‍ പങ്കെടുത്തത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയും ഇവര്‍ക്കെതിരെ വലിയരീതിയിലുള്ള സെെബര്‍ ആക്രമണമാണ് നടന്നിരിക്കുന്നത്.

ഇപ്പോഴിതാ വേദിപങ്കിട്ടതിനെ തുടര്‍ന്നുണ്ടായ സെെബര്‍ അക്രമണങ്ങള്‍ക്ക് മൂക്ക് കയറിട്ട് നടി നവ്യ നായര്‍. നവ്യയ്‌ക്കെതിരെ വലിയ വിമര്‍ശനമാണ് ഇടത് ജിഹാദി സെെബര്‍ ഇടങ്ങളില്‍ നിന്ന് ഉയര്‍ന്നത്. നടി ചെയ്തത് തെറ്റായിപ്പോയെന്നും ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ലെന്നും പറഞ്ഞുകൊണ്ട് ചില വിമര്‍ശനങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. മാത്രമല്ല ‘അപര്‍ണ ബാലമുരളിയെപ്പോലെ പ്രതിഫലത്തിന് വേണ്ടിയാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും അന്നുമിന്നും എന്റെത് ഇടത് രാഷ്‌ട്രീയം’ എന്ന് നവ്യ നായര്‍ പറഞ്ഞുവെന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകളും പ്രചരിച്ചു.

എന്നാല്‍ ഇത്തരം വ്യാജവാര്‍ത്തകള്‍ക്കും ട്രോളുകള്‍ക്കും വിമര്‍ശനത്തിനുമുള്ള മറുപടിയായി പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് താരമിപ്പോള്‍. ‘ ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്’ എന്ന അടിക്കുറിപ്പോടെയാണ് നടി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഇതോടെ വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ് നടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →