സപ്ത റിസോര്‍ട്ടിന്റെ പേരില്‍ സൈബര്‍ തട്ടിപ്പ്

കോഴിക്കോട്: സഹകരണമേഖലയില്‍ രാജ്യത്തെ ആദ്യ സംരംഭമായ സുല്‍ത്താന്‍ബത്തേരിയിലെ സപ്ത റിസോര്‍ട്ട് ആന്‍ഡ് സ്പായുടെ പേരില്‍ സൈബര്‍ തട്ടിപ്പ്. റിസോര്‍ട്ടിനെക്കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തുന്നതിന് ഒരു ലിങ്ക് അയച്ചുകൊടുത്ത് റിവ്യൂ രേഖപ്പെടുത്തുന്നവര്‍ക്ക് 3,000 മുതല്‍ 5,000 രൂപവരെ പാരിതോഷികം വാഗ്ദാനം ചെയ്താണു തട്ടിപ്പ്.

ഹോട്ടലിന്റേതെന്നു തോന്നിപ്പിക്കുന്ന ലിങ്ക് അയച്ചുകൊടുത്ത് അതില്‍ അഭിപ്രായം രേഖപ്പെടുത്താനാണ് ആവശ്യപ്പെടുന്നത്. അതിലൂടെ അപേക്ഷിക്കുന്നവരുടെ ബാങ്ക് വിവരങ്ങള്‍ ശേഖരിച്ചശേഷം അതുപയോഗിച്ച് തട്ടിപ്പുകാര്‍ അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കുന്നു. ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് തുടങ്ങിയ സോഷ്യല്‍മീഡിയയിലും കൂടുതല്‍പേര്‍ തിരച്ചില്‍ നടത്തുന്ന നൗകരി ഡോട്‌കോം പോലുള്ള സൈറ്റുകളിലുമാണ് വ്യാജ ലിങ്കുകള്‍ പ്രചരിക്കുന്നതെന്നും തട്ടിപ്പില്‍ കുടുങ്ങരുതെന്നും ജനറല്‍ മാനേജര്‍ മുന്നറിയിപ്പുനല്‍കി. കല്‍പറ്റയിലെ ഒരു അഭിഭാഷകന് കഴിഞ്ഞദിവസം ഇത്തരത്തില്‍ അയ്യായിരം രൂപ നഷ്ടപ്പെട്ടു. സൈബര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →