ജല മെട്രോ ഒഴുകിത്തുടങ്ങി: കൊച്ചി ഷിപ്പ്യാര്‍ഡിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കൊച്ചി: ജല മെട്രോ ഒഴുകിത്തുടങ്ങി. 2023 ഏപ്രില്‍ 25 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് പ്രധാനമന്ത്രി ജല മെട്രോ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം-കൊച്ചി ജല മെട്രോ പദ്ധതി രാജ്യത്തിന് മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ആദ്യത്തെ ജല മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിച്ചു. കൊച്ചി ജല മെട്രോ വരുന്നതോടെ കൊച്ചിയിലെ ഗതാഗത പ്രശ്നത്തിന് ഒരുപരിധിവരെ പരിഹാരമാകും. വിദൂര പ്രദേശങ്ങളിലുള്ളവര്‍ക്ക് വളരെ കുറഞ്ഞ ചെലവില്‍ വേഗത്തില്‍ എത്താന്‍ സാധിക്കും. കേരളത്തില്‍ നടത്തുന്ന ഇത്തരം പദ്ധതികള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയായി മാറും. കൊച്ചി ജല മെട്രോയും ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമാണ്. കൊച്ചി ഷിപ്പ്യാര്‍ഡിനെ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →