കൊച്ചി: കന്യാദാനം എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ നടിയാണ് ശില്‍പ ശിവദാസ്.
ബിസിനസ്സുകാരനായ സംഗീതുമായുള്ള ശില്പയുടെ വിവാഹം
കഴിഞ്ഞ മാസമായിരുന്നു.
വിവാഹത്തിന് തന്റെ കുടുംബത്തെ പരിചയപ്പെടുത്തുന്ന സമയത്ത് തന്റെ അനുജന്‍ ആണെന്ന് പറഞ്ഞുകൊണ്ട് ഒരു ആണ്‍കുട്ടിയെയും ശില്‍പ പരിചയപ്പെടുത്തുന്ന വീഡിയോ യൂട്യൂബ് ചാനലുകളില്‍ വൈറല്‍ ആയിരുന്നു. അതില്‍ എല്ലാം ശില്‍പയുടെ അനുജന്‍ എന്ന പേരില്‍ കുട്ടിയുടെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അത് ശില്‍പയുടെ അനുജന്‍ അല്ല. ആദ്യ വിവാഹത്തിലെ മകനാണെന്ന് പറഞ്ഞ് യൂട്യൂബറായ ഖൈസ് ഉള്‍പ്പടെയുള്ളവര്‍ രംഗത്ത് എത്തുകയായിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ പലരും നടിക്കെതിരെ രംഗത്ത് എത്തി. താന്‍ ഒന്നും ഒളിപ്പിച്ചു വച്ചല്ല വിവാഹം നടത്തിയതെന്ന് ശില്പ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. വീണ്ടും വീഡിയോ വൈറല്‍ ആകുന്നതിനു പിന്നാലെ നടിയ്ക്ക് നേരെ വിമര്‍ശനം ഉയരുകയാണ്.
‘സ്വന്തം അമ്മയെ ഇങ്ങനെ ചേച്ചി എന്ന് വിളിക്കുന്നത് ആ കുഞ്ഞിന് ഇഷ്ടം ആകുന്നുണ്ടാവില്ല. അങ്ങോട്ട് തീരെ ആക്‌സെപ്റ്റ് ചെയ്യാന്‍ സാധിക്കുന്നില്ല. അല്ലെങ്കില്‍ തന്നെ ആര്‍ക്കാണ് ഇഷ്ടം ആവുക സ്വന്തം അമ്മയെ ഇങ്ങനെ വിളിക്കാന്‍’ എന്നൊക്കെയുള്ള വിമര്‍ശനം ഉയര്‍ത്തുകയാണ് ഖൈസ് തന്റെ പുതിയ വീഡിയോയില്‍. രണ്ടാമത് വിവാഹം കഴിക്കുന്നതോ ഒരു കുഞ്ഞ് ഉണ്ടാവുന്നതോ ഒന്നും തെറ്റായ കാര്യമല്ല. എന്നാല്‍ സ്വന്തം കുഞ്ഞിനെ അനിയന്‍ ആക്കിയത് ശരിയായില്ല എന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്.

