ദില്ലി : കുവൈറ്റ് ഭരണാധികാരിക്കും ജനതക്കും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈദുൽ ഫിത്വർ ആശംസകൾ നേർന്നു. കുവൈറ്റ് അമീർ ഹിസ് ഹൈനസ് ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനയച്ച സന്ദേശത്തിലാണ് പ്രധാനമന്ത്രി ആശംസകൾ നേർന്നത്.
ഈദുൽ ഫിത്വറിന്റെ പുണ്യ വേളയിൽ, ലോകമെമ്പാടുമുള്ള ജനങ്ങളുടെ സമാധാനത്തിനും ഐക്യത്തിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

