വ്യാജ ഡോക്ടർ പൊലീസ് പിടിയിലായി

എടക്കര(മലപ്പുറം): ∙ വഴിക്കടവിൽ വ്യാജ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നോർത്ത് പറവൂർ സ്വദേശി രതീഷ് (41) ആണ് അറസ്റ്റിലായത്. 2023 ഏപ്രിൽ 20 നാണ് അറസ്റ്റ് ചെയ്തത്. 2018 മുതൽ ഇയാൾ വഴിക്കടവ് നാരോക്കാവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തി വരുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. രതീഷിന്റെ വിദ്യാഭ്യാസ യോഗ്യത പ്രീഡിഗ്രി മാത്രമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

മെഡിക്കൽ ഷോപ്പിലെ ജോലി പരിചയം വച്ചാണ് ചികിത്സിച്ചതെന്ന് രതീഷ് പൊലീസിനോട് പറഞ്ഞു. ആശുപത്രി നടത്തിപ്പുകാരായ ഷാഫി ഐലാശേരിയെയും ഷമീറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →