ചെറിയ പെരുന്നാൾ ശനിയാഴ്ച: വെള്ളി, ശനി ദിവസങ്ങളിൽ സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം : ഈദുൽ ഫിത്വർ പ്രമാണിച്ച് സംസ്ഥാനത്ത് 2023 ഏപ്രിൽ 21,22 വെള്ളി, ശനി ദിവസങ്ങളിൽ സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മാത്രമാണ് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നത്. പെരുന്നാൾ ശനിയാഴ്ച ആയതിനാലാണ് അന്ന് കൂടി അവധി പ്രഖ്യാപിച്ചത്. ശനിയാഴ്ചയും അവധി നൽകണമെന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനകൾ രംഗത്തെത്തിയിരുന്നു.

മാസപ്പിറവി ദൃശ്യമാകാത്തതിനാൽ സംസ്ഥാനത്ത് ഈദുൽ ഫിത്വർ മറ്റന്നാളാണ്. പാളയം ഇമാം ആണ് 22/04/23 ശനിയാഴ്ച റമദാൻ 30 പൂർത്തിയാക്കി മറ്റന്നാൾ ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് എവിടെയും മാസപ്പിറവി കണ്ടില്ലെന്ന് ഖാസിമാർ അറിയിക്കുകയായിരുന്നു. ഇതോടെ മുപ്പത് ദിവസത്തെ വ്രതം പൂർത്തിയാക്കി വിശ്വാസികൾ ശനിയാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും.

അതേസമയം സൗദിയിൽ മാസപ്പിറവി ദൃശ്യമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ 22/04/23 ശനിയാഴ്ചയാണ് ചെറിയ പെരുന്നാൾ. മാസപ്പിറ കാണാത്തതിനാൽ ഒമാനിൽ ശനിയാഴ്ചയാണ് പെരുന്നാൾ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →