അമൃത്പാലിന്റെ ഭാര്യ പോലീസ് കസ്റ്റഡിയില്‍

ചണ്ഡീഗഢ്: പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുന്ന ”വാരിസ് പഞ്ചാബ് ദേ” നേതാവും തീവ്ര ഖലിസ്ഥാന്‍ വാദിയുമായ അമൃത്പാല്‍ സിങ്ങിന്റെ ഭാര്യ കിരണ്‍ദീപ് കൗര്‍ കസ്റ്റഡിയില്‍. ലണ്ടനിലേക്കു പോകാനായി അമൃത്സര്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് കൗര്‍ പിടിയിലായത്. പഞ്ചാബ് പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

20/04/23 വ്യാഴാഴ്ച ഉച്ചയ്ക്ക് 1.20 നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ലണ്ടനിലേക്കു തിരിക്കാനാണ് ബ്രിട്ടീഷ് പൗരത്വമുള്ള കൗര്‍ അമൃത്സറിലെ ശ്രീ ഗുരു റാം ദാസ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. നേരത്തെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതിനാല്‍ ഇമിഗ്രേഷന്‍ വിഭാഗം അധികൃതര്‍ കൗറിനെ തടഞ്ഞുവച്ച് വിവരം പഞ്ചാബ് പോലീസിനെ അറിയിക്കുകയായിരുന്നു. സ്‌റ്റേഷന്‍ ആക്രമണം അടക്കമുള്ള കേസുകളില്‍ പ്രതിയായ അമൃത്പാല്‍ സിങ്ങിനെ കണ്ടെത്താനാകാതെ കുഴങ്ങുന്ന പോലീസ് കഴിഞ്ഞമാസവും(2023 മാർച്ച്) കൗറിനെ ചോദ്യം ചെയ്തിരുന്നു. ഇവര്‍ക്കെതിരേ ഇന്ത്യയില്‍ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →