കൊച്ചി : ഗായിക അമൃതാ സുരേഷിന്റെ പിതാവും ഓടക്കുഴൽ കലാകാരനുമായ പി ആർ സുരേഷ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2023 ഏപ്രിൽ 18 ന് രാത്രിയിലായിരുന്നു അന്ത്യം. 60 വയസായിരുന്നു. ചക്കരപറമ്പിലെ കെന്റ് നാലുകെട്ടിൽ മൃതദേഹം 19ന് രാവിലെ 11 വരെ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം പച്ചാളം ശ്മശാനത്തിൽ.
പിതാവിന്റെ മരണവിവരം ഇൻസ്റ്റഗ്രാമിലൂടെ അമൃത തന്നെയാണ് അറിയിച്ചത്. ഞങ്ങളുടെ പൊന്നച്ചൻ ഇനി ഭഗവാന്റെ കൂടെ എന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ച അമൃത പിതാവിനൊപ്പമുള്ള കുടുംബചിത്രവും പോസ്റ്റ് ചെയ്തു. ഗായികയും സോഷ്യൽ മീഡിയ താരവുമായ അഭിരാമി സുരേഷാണ് പി ആർ സുരേഷിന്റെ ഇളയമകൾ.

