ബിജെപിയിലേക്ക് ഒരു ഒഴുക്കും ഉണ്ടാകില്ലെന്ന് കോൺ​ഗ്രസ് നേതാവ് ‘കെ സി ജോസഫ്’

തിരുവനന്തപുരം: കേരളത്തിലെ ക്രൈസ്തവ സഭകൾ ബിജെപിയുടെ തന്ത്രങ്ങളിൽ വീഴുന്നവരല്ലെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് ‘കെ സി ജോസഫ്’. ബിജെപിയിലേക്ക് ഒരു ഒഴുക്കും ഉണ്ടാകില്ലെന്നും ചില ഭാ​ഗ്യാന്വേഷികളെ കിട്ടിയെന്ന് വരാ’മെന്നും കെ സി ജോസഫ് പ്രതികരിച്ചു.

”ബിജെപിയുടെ സമീപകാലത്തെ കപട തന്ത്രങ്ങളും നീക്കങ്ങളും തീർച്ചയായും ​ഗൗരവമായി കാണേണ്ട കാര്യമാണ്. പക്ഷേ ഞങ്ങൾക്ക് ആശങ്കയില്ല. ന്യൂനപക്ഷങ്ങളെല്ലാം ബിജെപിയിലേക്ക് ഒഴുകിപ്പോകുമെന്നോ നരേന്ദ്രമോദി എറണാകുളത്ത് വരുമ്പോൾ വലിയ രാഷ്ട്രീയ മാറ്റങ്ങളുണ്ടാകുമെന്നോ ഉള്ള യാതൊരു ആശങ്കയും ഇല്ല.

എന്നാൽ കെ സുരേന്ദ്രൻ അവകാശപ്പെട്ടത് പോലെ ചില ഭാ​ഗ്യാന്വേഷികളെയും അവസരവാദികളെയും ബിജെപിക്ക് കിട്ടിയെന്നും വരാം. അതിനപ്പുറത്തേക്ക് കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ ഇടയിലേക്ക് കടന്നു ചെല്ലാനും അവരുടെ വിശ്വാസം ആർജ്ജിക്കാനോ ഒരിക്കലും ബിജെപിക്ക് സാധിക്കില്ലെന്നും കെ സി ജോസഫ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →