തെന്നിന്ത്യന്‍ ചലച്ചിത്ര താരം സിദ്ധാര്‍ഥിന് 44-ാം പിറന്നാള്‍

ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്ര താരം സിദ്ധാര്‍ഥിന് 17/04/23 തിങ്കളാഴ്ച 44-ാം പിറന്നാള്‍.
പഠനത്തിനുശേഷം സംവിധായകന്‍ ജയേന്ദ്ര, ഛായാഗ്രാഹകന്‍ പി സി ശ്രീരാം എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.

ഇവരുടെ സഹായത്താല്‍ സംവിധായകന്‍ മണിരത്‌നത്തിന്റെ കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. കൂടാതെ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു. 2002ലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. പിന്നീട് 2003ല്‍ ബോയ്‌സ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായ മുന്നയെ അവതരിപ്പിച്ചു.

ഓഡീഷന്‍ വഴിയാണ് ചിത്രത്തിലേക്ക് സിദ്ധാര്‍ത്ഥിന് അവസരം ലഭിക്കുന്നത്. 2003ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്. ചിത്രത്തിലെ അഭിനയിത്തിന് മികച്ച പുതുമുഖതാരത്തിനുള്ള സ്‌ക്രീന്‍ അവാര്‍ഡ് ലഭിച്ചു. അഭിനയത്തിനുപുറമെ ചലച്ചിത്ര നിര്‍മ്മാതാവും ഗായകനുമാണ് സിദ്ധാര്‍ത്ഥ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →