ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ വീണ്ടും വർദ്ധന രേഖപ്പെടുത്തി. പ്രതിദിന കേസുകൾ 11,000ത്തിനു മുകളിൽലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,109 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മുൻ ദിവസത്തേക്കാൾ 9% വർധനയാണ് 14.04.2023 ൽ രേഖപ്പെടുത്തിയിരിക്കുന്നത്.
തുടർച്ചയായി രണ്ടാം ദിവസവും 10,000 ന് മുകളിലാണ് രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ. ഡൽഹിയിലും മഹാരാഷ്ട്രയിലും പ്രതിദിന കേസുകൾ 1000 ത്തിന് മുകളിൽ എത്തിയതാണ് ദേശീയ തലത്തിലുള്ള കണക്കുകളിലും പ്രതിഫലിച്ചത്.

