രാജ്യത്തെ അഴിമതിയുടെ പ്രതീകങ്ങളുമായാണു നിതീഷ് കുമാറിന്റെ കൂടിക്കാഴ്ചകളെന്നു സമ്രാട്ട് ചൗധരി

പട്ന : അഴിമതിക്കാരുടെ സമാഗമമാണു ഡൽഹിയിൽ അരങ്ങേറുന്നതെന്നു ബിജെപി ബിഹാർ ഘടകം അധ്യക്ഷൻ സമ്രാട്ട് ചൗധരി. പ്രതിപക്ഷ ഐക്യത്തിനായി മുഖ്യമന്ത്രി നിതീഷ് കുമാർ ‍ഡൽഹിയിൽ നടത്തുന്ന കൂടിക്കാഴ്ചകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിതീഷ് കുമാർ ഡൽഹിയിലെത്തി ലാലു യാദവിന്റെ കാൽക്കൽ വീണു. തുടർന്നു രാഹുൽ ഗാന്ധിയെയും അരവിന്ദ് കേജ്‌രിവാളിനെയും കണ്ടു. ഇവരെല്ലാം അഴിമതികളിൽ ഉൾപ്പെട്ടവരാണ്. രാജ്യത്തെ അഴിമതിയുടെ പ്രതീകങ്ങളുമായാണു നിതീഷിന്റെ കൂടിക്കാഴ്ചകളെന്നു സമ്രാട്ട് ചൗധരി പറഞ്ഞു.

രാഹുൽ ഗാന്ധിയും നിതീഷ് കുമാറും പ്രധാനമന്ത്രി പദം ആഗ്രഹിക്കുമ്പോൾ പ്രതിപക്ഷ ഐക്യം എങ്ങനെ സാധ്യമാകുമെന്ന് സമ്രാട്ട് ചൗധരി ചോദിച്ചു. പ്രധാനമന്ത്രി സ്ഥാനാർഥിയായി ഒരാളെ തീരുമാനിക്കാൻ കഴിയാത്തിടത്തോളം പ്രതിപക്ഷ ഐക്യത്തിനു പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →