കേരളത്തിലേക്കെത്തിയ വന്ദേ ഭാരത് എക്‌സ് പ്രസിന് വൻ വരവേൽപ്പ്

പാലക്കാട്: കേരളത്തിലെത്തിയ വന്ദേ ഭാരത് എക്‌സ്പ്രസിന്ന്ന വൻ വരവേൽപ്പ്ൽ നൽകി ബിജെപി പ്രവർത്തകർ. പാലക്കാട് ജംഗ്ഷനിൽ പൂക്കൾ വിതറിയും ട്രെയിനിലെ ജീവനക്കാർക്ക് മധുരം വിതരണം ചെയ്തുമാണ് ബിജെപി പ്രവർത്തകർ വരവേൽപ്പ് ഒരുക്കിയത്. വന്ദേഭാരത് എക്‌സ്പ്രസ് ജീവനക്കാരെ ബിജെപി പ്രവർത്തകർ മാലയിട്ട് സ്വീകരിച്ചു. നാല് മിനിറ്റ് മാത്രമാണ് പാലക്കാട് ജംഗ്ഷനിൽ ട്രെയിൻ നിർത്തിയത്. ബിജെപി പതാകകളുമേന്തി വന്ന പ്രവർത്തകർ നരേന്ദ്രമോദിയ്ക്ക് ജയ് വിളിയ്ക്കുകയും ചെയ്തു.

2023 ഏപ്രിൽ 14ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് വന്ദേ ഭാരത് കേരളത്തിൽ എത്തിയത്. വന്ദേ ഭാരത് എക്‌സ്പ്രസ് പാലക്കാട് ഒലവക്കോട് സ്‌റ്റേഷനിലാണ് എത്തിയത്. ഹാരവും പുഷ്പവൃഷ്ടിയുമായാണ് വന്ദേഭാരതിനെ കേരളം വരവേറ്റത്. ഏപ്രിൽ 22ന് ട്രയൽ റൺ നടക്കും.

രണ്ട് വന്ദേഭാരത് എക്‌സ്പ്രസുകളാകും കേരളത്തിന് ലഭിക്കുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ വന്ദേ ഭാരതിന് സ്‌റ്റോപ്പുണ്ടാകുമെന്നാണ് റിപ്പോർട്ട്. 16 കോച്ചുകളാകും എക്‌സ്പ്രസിനുണ്ടാവുക. മികച്ച വേഗതയും മുന്തിയ നിലവാരത്തിലുള്ള സൗകര്യങ്ങളുമാണ് വന്ദേ ഭാരത് എക്‌സ്പ്രസിനെ പ്രിയങ്കരമാക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →