കൊൽക്കത്ത: ഹൂഗ്ലി നദിക്കുള്ളിലെ 500 കിലോമീറ്റർ ദൂരമുള്ള തുരങ്കത്തിലൂടെ ട്രയൽ റൺ പൂർത്തിയാക്കി രാജ്യത്തെ ആദ്യ മെട്രോ സർവീസ്. 520 മീറ്റർ ദൂരം 45 സെക്കന്റ് സമയം കൊണ്ടാണ് മെട്രോ മറികടക്കുന്നത്. നദിക്കടിയിലൂടെ യാത്ര നടത്തുന്ന രാജ്യത്തെ ആദ്യ മെട്രോ സർവീസ് ട്രയൽ റൺ പൂർത്തിയാക്കിയത് 12.04.2023 ലാണ്.
7 മാസം പരീക്ഷണ സർവീസ് നടത്തിയ ശേഷം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് മെട്രോ റെയിൽ ജനറൽ മാനേജർ അറിയിച്ചു. അടുത്ത ഏഴ് മാസം ഹൗറ മൈതാനത്തിനും എസ്പ്ലനേഡ് സ്റ്റേഷനുമിടയിൽ മെട്രോ പരീക്ഷണയോട്ടം നടത്തുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 4.8 കിലോമീറ്റർ ദൂരപരിധിയിലായിരിക്കും പരീക്ഷണം.
നദിക്കടിയിലൂടെ യാത്ര നടത്തുന്ന രാജ്യത്തെ ആദ്യ മെട്രോ സർവീസ് കൊൽക്കത്തയിൽ
