വിഷുവിന് തിയേറ്റര്‍ റിലീസിനൊരുങ്ങുന്നത് ആറു മലയാള ചിത്രങ്ങള്‍

കൊച്ചി: ഈ വിഷുക്കാലത്തെ അവധിയിലും മലയാളികള്‍ക്കായി തിയേറ്റുകളിലേക്ക് എത്തുന്നത് ആറു സിനിമകളാണ്. എല്ലാ ചിത്രങ്ങളും വിഷുദിന തലേന്നായ ഏപ്രില്‍ 14 നാണ് തിയറ്ററുകളില്‍ എത്തുക.

സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന ‘മദനോത്സവം’, ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘അടി’ എന്നിവ ഇതിനകം തന്നെ പ്രേക്ഷകശ്രദ്ധ നേടി കഴിഞ്ഞു. പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന അടിയുടെ നിര്‍മ്മാണം വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ്. അഹാനയ്ക്കും ഷൈനിനുമൊപ്പം ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

അന്നു ആന്റണി, ഇന്ദ്രന്‍സ്, ആന്‍സണ്‍ പോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോമി കുര്യാക്കോസ് സംവിധാനം ചെയ്ത മേഡ് ഇന്‍ കാരവാന്‍ റിലീസിനൊരുങ്ങുന്നു.
രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റ തിരക്കഥയില്‍ നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മദനോത്സവം. ഇ സന്തോഷ് കുമാറിന്റെ ‘തങ്കച്ചന്‍ മഞ്ഞക്കാരന്‍’ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഈ ചിത്രം ഒരു കോമഡി മാസ് എന്റര്‍ടെയ്‌നര്‍ ചിത്രമാണ്.

കൈലാഷ്, സരയൂ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്യാം ശിവരാജന്‍ സംവിധാനം ചെയ്ത ഉപ്പുമാവും വിഷുവിന് തിയേറ്ററുകളിലെത്തുന്നു.
കാര്‍ത്തിക് രാമകൃഷ്ണന്‍, വിനീത് വിശ്വം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുല്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത ‘താരം തീര്‍ത്ത കൂടാരം’, പി എം തോമസുകുട്ടി സംവിധാനം ചെയ്ത ‘ഉസ്‌കൂള്‍’ എന്നിവയും ഇത്തവണത്തെ മലയാളത്തിലെ മറ്റ് വിഷു റിലീസ് ചിത്രങ്ങളാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →