ഈസ്റ്ററില്‍ റെക്കോഡുകള്‍ പഴങ്കഥയാക്കി മദ്യവില്‍പ്പന

തിരുവനന്തപുരം: സംസ്ഥാനത്ത് ഈസ്റ്ററിനോടനുബന്ധിച്ചു മദ്യവില്‍പ്പനയില്‍ വീണ്ടും റെക്കോര്‍ഡ്. ഈസ്റ്റര്‍ ദിനത്തലേന്ന് ബിവറേജസ് കോര്‍പറേഷന്‍ വഴി 87 കോടി രൂപയുടെ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം(2022) ഈസ്റ്റര്‍ ദിനത്തില്‍ 73.72 കോടിയുടെ വില്‍പ്പന ഉണ്ടായിരുന്നു. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 13.28 കോടിയുടെ വര്‍ധന. വില്‍പ്പനയില്‍ ചാലക്കുടിയാണ് ഒന്നാം സ്ഥാനത്ത്. ചാലക്കുടി ഷോപ്പില്‍ 65.95 ലക്ഷത്തിന്റെ വില്‍പ്പനയുണ്ടായി.
നെടുമ്പാശേരിയിലെ ഷോപ്പില്‍ 59.12 ലക്ഷം, ഇരിങ്ങാലക്കുടയില്‍ 58.28 ലക്ഷം, തിരുവമ്പാടിയില്‍ 57.30 ലക്ഷം, കോതമംഗലത്ത് 56.68 ലക്ഷം എന്നിങ്ങനെയാണു മദ്യവില്‍പനയുടെ കണക്ക്. സാധാരണ ദിനങ്ങളില്‍ സംസ്ഥാനത്ത് മദ്യവില്‍പ്പനയിലൂടെ 50-55 കോടിയുടെ വിറ്റുവരവാണ് ഉണ്ടാകാറുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →