പ്രതിഷേധത്തിനു പിന്നാലെ ഓണ്‍ലൈന്‍ ചൂതാട്ട ബില്ലില്‍ ഒപ്പുവച്ച് തമിഴ്‌നാട് ഗവര്‍ണര്‍

ചെന്നൈ: നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണര്‍ക്കെതിരേ തമിഴ്‌നാട് നിയമസഭയില്‍ വീണ്ടും പ്രമേയം പാസാക്കി ഡി.എം.കെ. സര്‍ക്കാര്‍. ഇതിനു പിന്നാലെ ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കുന്ന ബില്ലില്‍ ഒപ്പുവച്ച് ഗവര്‍ണര്‍ ആര്‍.എന്‍. രവി.

നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാത്തതില്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കെതിരേ 10/04/23 തിങ്കളാഴ്ച തമിഴ്‌നാട് നിയമസഭയില്‍ ഡി.എംകെ. പ്രമേയം കൊണ്ടുവന്നിരുന്നു. ബില്ലുകള്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ അംഗീകാരം നല്‍കണമെന്ന് ഗവര്‍ണര്‍ക്കു നിര്‍ദേശം നല്‍കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടും കേന്ദ്ര സര്‍ക്കാരിനോടും ആവശ്യപ്പെടുന്ന പ്രമേയം മന്ത്രി ദുെരെ മുരുകനാണ് അവതരിപ്പിച്ചത്. ജനങ്ങളുടെ ക്ഷേമത്തിനു വിരുദ്ധമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ആരോപിച്ചു.

ജനങ്ങളുടെ സുഹൃത്താകാന്‍ ഗവര്‍ണര്‍ തയാറല്ലെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെയാണ് ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചത്.
ബില്‍ നിയമസഭ പാസാക്കി അനുമതിക്കായി അയച്ച് 131-ാം ദിവസം ഗവര്‍ണര്‍ ബില്‍ തിരിച്ചയയ്ക്കുകയായിരുന്നു. തുടര്‍ന്ന് നിയമസഭ ബില്‍ രണ്ടാമതും പാസാക്കി വീണ്ടും ഗവര്‍ണര്‍ക്ക് അയച്ചു. അതിലും ഒപ്പുവയ്ക്കാന്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി തയാറാകാതെ വന്നതോടെയാണ് നിയമസഭയില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരേ രണ്ടാമതും പ്രമേയം പാസാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →