അദ്ധ്വാനിക്കുന്ന ജനങ്ങളുടെ ഹൃദയത്തിലാണ് സിപിഐയുടെ അംഗീകാരമെന്ന് ബിനോയ് വിശ്വം എംപി

തിരുവനന്തപുരം: സിപിഐയുടെ ദേശീയ പാർട്ടി പദവി പിൻവലിക്കപ്പെട്ടതിൽ പ്രതികരിച്ച് ബിനോയ് വിശ്വം എംപി. പോരാടുന്ന ജനങ്ങളുടെ രക്തവും വിയർപ്പും കണ്ണീരും കൊണ്ട് കെട്ടിപ്പടുത്തിയ പാർട്ടിയാണ് സിപിഐ എന്ന് ദേശീയ സെക്രട്ടറി കൂടിയായ ബിനോയ് വിശ്വം ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയിൽ സിപിഐ ഉൾപ്പെടെ മൂന്ന് പാർട്ടികൾക്ക് ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടതായി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ 11/04/23 അറിയിച്ചിരുന്നു എന്നാൽ അദ്ധ്വാനിക്കുന്ന ജനങ്ങളുടെ ഹൃദയത്തിലാണ് സിപിഐയുടെ അംഗീകാരമെന്നും അദ്ദേഹം കുറിപ്പിൽ കൂട്ടിച്ചേർത്തു.

സാങ്കേതികമായ കാഴ്ചപ്പാടിൽ ദേശീയ പാർട്ടി എന്ന പദവിക്ക് പ്രാധാന്യമുണ്ട്. എന്നാൽ, ജനാധിപത്യത്തിനും മതേതരത്വത്തിനും സോഷ്യലിസത്തിനും വേണ്ടിയുള്ള പോരാട്ടം പാർട്ടി ശക്തമാക്കും എന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐയെ കൂടാതെ ശരദ് പവറിന്റെ എൻസിപി, മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നിവർക്കും ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടിട്ടുണ്ട്. അതേ സമയം അരവിന്ദ് കെജ്‌രിവാൾ നയിക്കുന്ന ആം ആദ്മി പാർട്ടി ദേശീയ പാർട്ടിയെന്ന് സ്ഥാനം നേടിയെടുത്തു. നിലവിൽ, ഡൽഹിയിലും പഞ്ചാബിലും ആം ആദ്മി പാർട്ടി അധികാരത്തിലുണ്ട്.

സിപിഐ, എൻസിപി, തൃണമൂൽകോൺഗ്രസ് എന്നീ പാർട്ടികൾ ഇനി മുതൽ പ്രാദേശിക പാർട്ടികളുടെ ഗണത്തിലായിരിക്കും ഉൾപ്പെടുക. ഒരു രാഷ്ട്രീയ പാർട്ടിക്ക് ദേശീയ പാർട്ടിയെന്ന് സ്ഥാനം ലഭിക്കുവാൻ നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയെന്ന സ്ഥാനമോ അല്ലെങ്കിൽ ലോക്‌സഭയിൽ 2% സീറ്റുകൾ ലഭിക്കുന്ന അംഗീകൃത സംസ്ഥാന പാർട്ടിയോ ആയിരിക്കാം എന്നാണ് വ്യവസ്ഥ. ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടാൽ സംസ്ഥാന പാർട്ടിയെന്ന് അംഗീകാരമില്ലാത്ത സംസ്ഥാനങ്ങളിൽ പാർട്ടിയുടെ സ്ഥാനാർത്ഥികൾക്ക് പൊതുവായ ചിഹ്നം ലഭിക്കില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →