ചെറിയ പെരുന്നാൾ പ്രമാണിച്ച് കുവൈത്തിൽ അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ അഞ്ച് ദിവസത്തെ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. 2023 ഏപ്രിൽ 21 വെള്ളിയാഴ്ച മുതൽ ഏപ്രിൽ 25 ചൊവ്വാഴ്ച വരെയായിരിക്കും അവധി. 2023 ഏപ്രിൽ 10 ന് ചേർന്ന ക്യാബിനറ്റ് യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തതെന്ന് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. രാജ്യത്തെ എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും ഈ അവധി ദിനങ്ങൾ ബാധകമായിരിക്കും. അവധിക്ക് ശേഷം ഏപ്രിൽ 26 ബുധനാഴ്ച സർക്കാർ ഓഫീസുകളുടെയും മന്ത്രാലയങ്ങളുടെയും പ്രവർത്തനം പുനഃരാരംഭിക്കും.

അതേസമയം പ്രത്യേക സ്വഭാവത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ഏജൻസികളുടെ അവധി സംബന്ധിച്ച് പൊതുതാത്പര്യം മുൻനിർത്തി ബന്ധപ്പെട്ട അധികൃതർ തന്നെ തീരുമാനമെടുക്കുമെന്നും കുവൈത്ത് വാർത്താ ഏജൻസിയുടെ അറിയിപ്പിൽ പറയുന്നു. ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ 2023 മാർച്ച് 23നാണ് റമദാൻ വ്രതം ആരംഭിച്ചത്. അറബി മാസങ്ങളിൽ റമദാന് ശേഷമുള്ള മാസമായ ശവ്വാലിലെ ഒന്നാം തീയ്യതിയാണ് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →