കാലടി സമാന്തര പാലം നിർമ്മാണം ആരംഭിക്കുന്നു: പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്

കൊച്ചി : പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. 10 വർഷമായി കാത്തിരിക്കുന്ന കാലടി സമാന്തര പാലത്തിൻറെ നിർമ്മാണം 2023 ഏപ്രിൽ 10 ന് ആരംഭിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. 10 വർഷം മുൻപ്, 2012 ലാണ് കാലടിയിൽ സമാന്തര പാലം നിർമ്മിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. പല പ്രശ്നങ്ങൾ കാരണം ശ്രമം ലക്ഷ്യത്തിലെത്തിയില്ലെന്നും എന്നാൽ പ്രശ്‌നങ്ങൾ പരിഹരിച്ച് ജനങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കപ്പെടുകയാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പ്രശ്നം പരിഹരിക്കാൻ നിരവധി യോഗങ്ങൾ, സ്ഥല സന്ദർശനം ഉൾപ്പടെ എല്ലാ ശ്രമവും പൊതുമരാമത്ത് വകുപ്പ് എല്ലാവരെയും യോജിപ്പിച്ച് നടത്തിയിരുന്നു.

പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്: പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് വിരാമം കാലടി സമാന്തര പാലം നിർമ്മാണം ആരംഭിക്കുന്നു. 10 വർഷം മുൻപ്, 2012 ലാണ് കാലടിയിൽ സമാന്തര പാലം നിർമ്മിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. പല പ്രശ്നങ്ങൾ കാരണം ശ്രമം ലക്ഷ്യത്തിലെത്തിയില്ല. പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയേറ്റത് മുതൽ മന്ത്രിമാർ, എംഎൽഎമാർ രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങൾ ഉൾപ്പടെ സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിലുളളവർ കാലടി ശങ്കരാചാര്യ പാലത്തിന്റെ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പ്രശ്നം പരിഹരിക്കാൻ നിരവധി യോഗങ്ങൾ, സ്ഥല സന്ദർശനം ഉൾപ്പടെ എല്ലാ ശ്രമവും പൊതുമരാമത്ത് വകുപ്പ് എല്ലാവരെയും യോജിപ്പിച്ച് നടത്തിയിരുന്നു. ജനങ്ങൾക്ക് ഞങ്ങൾ നൽകിയ ഉറപ്പ് പാലിക്കപ്പെടുകയാണ്. 10 വർഷമായി കാത്തിരിക്കുന്ന കാലടി സമാന്തര പാലത്തിന്റെ നിർമ്മാണം ഏപ്രിൽ 10 ന് ആരംഭിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →