കൊല്ലം ഏഴുകോൺ വട്ടമൺകാവിൽ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമം

കൊല്ലം: ∙ എഴുകോണിൽ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമം. കിഴക്കേമാറനാട്‌ സ്വദേശി മനുവിനെയാണ് കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായി. എഴുകോൺ വട്ടമൺകാവിലാണ് വെള്ള നിറത്തിലുള്ള കാർ മനുവിനെ ഇടിച്ചു വീഴ്ത്തിയത്. 06/04/23 വ്യാഴാഴ്ച വൈകിട്ട് ആറിനാണ് അപകടമുണ്ടാക്കിയത്.

നമ്പർ മറച്ചു വച്ച കാർ മനു സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ ഇടിക്കുകയായിരുന്നു. മുന്നോട്ടു പോയ കാർ വീണ്ടും തിരികെയെത്തി മനുവിനെ വീണ്ടും ഇടിക്കാൻ ശ്രമിച്ചതായും ദൃശ്യങ്ങളിൽ ഉണ്ട്. പരുക്കേറ്റ മനു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

കാറിൽ ഉണ്ടായിരുന്ന യുവാക്കളെ മനു തിരിച്ചറിഞ്ഞതായാണ് വിവരം. ഒരു ഉത്സവവുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ നേരത്തെ കലഹം ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയാകാം ഇതെന്നാണ് സംശയം. സമീപത്തെ സിസിടിവി ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ പ്രകാരം പൊലീസ് അന്വേഷണം തുടങ്ങി. കാറിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. മനു ക്രിമിനൽ കേസുകളിൽ പ്രതി ആയിട്ടുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. പരാതി നൽകാത്തതിനാൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →