ചിത്രം സെക്ഷന്‍ 306 ഐപിസി എട്ടിന് തിയറ്ററുകളിലേക്ക്

തിറ കലാരൂപത്തെ പ്രമേയമാക്കി ശ്രീവര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീനാഥ് ശിവ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സെക്ഷന്‍ 306 ഐപിസി. ഈ ചിത്രം ഏപ്രില്‍ എട്ടിന് 70 ഓളം കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റ അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്ന നടനും സംവിധായകനുമായ രഞ്ജിപണിക്കരുടെ വിതരണ കമ്ബനിയുമായുള്ള തര്‍ക്കം മൂലം തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് രഞ്ജിപണിക്കര്‍ സഹകരിക്കുന്ന ചിത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

പ്രൊഡ്യൂസഴ്സ് അസോസിയേഷനും മറ്റും നടത്തിയ ഇടപെടലിനെത്തുടര്‍ന്നുമാണ് പ്രശ്നത്തിന് പരിഹാരമായതെന്നും അതിനാല്‍ മുന്‍കൂട്ടി നിശ്ചയിച്ച 2023 ഏപ്രില്‍ എട്ടിന് തന്നെ ചിത്രം റിലീസ് ചെയ്യാന്‍ കഴിയുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ശ്രീജിത്ത് വര്‍മ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →