ചുഴലിക്കാറ്റ്: യു.എസില്‍ 26 മരണം

ന്യൂയോര്‍ക്ക്: അമേരിക്കയുടെ തെക്ക്, മധ്യപടിഞ്ഞാറന്‍ മേഖലകളില്‍ വീശിയടിച്ച തുടര്‍ച്ചയായ ചുഴലിക്കാറ്റുകളില്‍ 26 പേര്‍ മരിച്ചു. വിവിധ സംസ്ഥാനങ്ങളിലെ പട്ടണങ്ങളില്‍ നാശംവിതച്ച കാറ്റില്‍ നിരവധി വീടുകള്‍ തകര്‍ന്നു.
ദേശീയ കാലാവസ്ഥാ വിഭാഗത്തിന്റെ കണക്കനുസരിച്ച് മാര്‍ച്ച് 31 മുതല്‍ 80-ലധികം ചുഴലിക്കാറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അര്‍ക്കന്‍സാസ്, ടെന്നസി, ഇല്ലിനോയിസ്, ഇന്ത്യാന, അലബാമ, മിസിസിപ്പി എന്നിവയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെല്ലാം ജീവഹാനിയുണ്ടായി.

അര്‍ക്കന്‍സാസിലെ വൈന്‍ നഗരത്തില്‍ ഒരു ഹൈസ്‌കൂളും നിരവധി കെട്ടിടങ്ങളും തകര്‍ന്നു. കുട്ടികളെ നേരത്തെ വിട്ടതുകൊണ്ട് വലിയ ദുരന്തം ഒഴിവായെന്ന് അധികൃതര്‍ പറഞ്ഞു. സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
കാറ്റ് കിഴക്കന്‍ ദിശയിലേക്കു നീങ്ങുമ്പോള്‍ ആയിരക്കണക്കിന് ആളുകള്‍ വൈദ്യുതിയില്ലാതെ വലയുകയാണ്. വിര്‍ജീനിയ, ഒഹായോ, പെന്‍സില്‍വാനിയ എന്നിവിടങ്ങളെയാണ് വൈദ്യുതിപ്രതിസന്ധി കൂടുതലായി ബാധിച്ചിരിക്കുന്നത്. യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം മിസിസിപ്പി സംസ്ഥാനം സന്ദര്‍ശിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →