മെക്‌സിക്കോ സിറ്റി: പറക്കുന്നതിനിടെ ഹോട്ട് എയര്‍ ബലൂണിന് തീ പിടിച്ച് മെക്‌സിക്കോയില്‍ രണ്ട് മരണം. മെക്‌സിക്കോ സിറ്റിയിലെ തിയോതിഹുവാക്കന്‍ പുരാവസ്തു കേന്ദ്രത്തിന് സമീപമായിരുന്നു അപകടം. ബലൂണില്‍ പറക്കുകയായിരുന്ന യാത്രക്കാര്‍ തീ പിടിത്തത്തിനു പിന്നാലെ താഴേക്കു ചാടിയെന്ന് അധികൃതര്‍ അറിയിച്ചു.
മധ്യവയസ്‌കനും യുവതിയുമാണു മരിച്ചത്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടിക്കു പൊള്ളലേറ്റു.
എയര്‍ ബലൂണിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

