ചെന്നൈ: സുരേഷ്ഗോപി കേന്ദ്ര കഥാപാത്രമായി വേഷമിടുന്ന തമിഴ് ചിത്രമാണ് ‘തമിഴരശന്‍. പല കാരണങ്ങളാല്‍ പുറത്തിറങ്ങാന്‍ വൈകിയ ചിത്രത്തിന്‌റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഏപ്രില്‍ 14 വെള്ളിയാഴ്ചയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.
വിജയ് ആന്റണിയാണ് ചിത്രത്തിലെ നായകൻ. നടി രമ്യ നമ്പീശനും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രമേശ് ബാലയാണ് ട്വിറ്ററിലൂടെ ചിത്രത്തിന്‌റെ റിലീസ് തിയതി പ്രഖ്യാപിച്ചത്. ബാബു യോഗേശ്വരന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് എസ് കൗസല്യ റാണിയാണ്. ആര്‍ ഡി രാജശേഖര്‍ എഎസ്‌സി-യാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഇളയരാജയാണ് സംഗീത സംവിധാനം .
‘മേ ഹൂം മൂസ’യാണ് സുരേഷ് ഗോപി നായകനായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ജിബു ജേക്കബാണ് ചിത്രം സംവിധാനം ചെയ്തത്. നവാഗതനായ പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ജെഎസ്‌കെ-യാണ് സുരേഷ് ഗോപിയുടേതായി ഉടന്‍ പുറത്തു വരാനുള്ള മലയാള സിനിമ. കളിയാട്ടത്തിന് ശേഷം വീണ്ടും തെയ്യ പശ്ചാത്തലത്തില്‍ ജയരാജ് ഒരുക്കുന്ന ഒരു പെരുങ്കളിയാട്ടം എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ് താരമിപ്പോള്‍.

