റിയാദ്: റിയാദ് ശുമൈസിയിലെ താമസസ്ഥലത്ത് തമിഴ്നാട് സ്വദേശി തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി. കന്യാകുമാരി ബെതെൽപ്പുറം മേക്കൻകറൈ സ്വദേശി പറന്തമാൻ (52) ആണ് മരിച്ചത്. ഫൈനൽ എക്സിറ്റ് അടിച്ച് നാല് വർഷമായിട്ടും ഇദ്ദേഹത്തിന് വീടണയാൻ കഴിഞ്ഞിരുന്നില്ല. ആറു വർഷമായി ഇദ്ദേഹം നാട്ടിൽപോയിട്ടില്ല.
പിതാവ് – സെൽവമണി, മാതാവ് – രാമലക്ഷ്മി, ഭാര്യ – ജിനി, മക്കൾ – പവിത്ര, റോജ. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ഹനീഫ മുതുവല്ലൂർ എന്നിവർ രംഗത്തുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

