മാനനഷ്ട കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്ന് രാഹുൽ ഗാന്ധി

ഭീവണ്ടി: മാനനഷ്ട കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്ന രാഹുൽ ഗാന്ധിയുടെ അപേക്ഷ ഗുജറാത്ത് ഭിവണ്ടി മജിസ്ട്രേറ്റ് കോടതി 01/04/23 ശനിയാഴ്ച പരിഗണിക്കും. മഹാത്മാഗാന്ധി വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന പരാമർശത്തിന് എതിരായാണ് കേസ്. ആർഎസ്എസ് പ്രവർത്തകനായ രാജേഷ് കുന്റെ ആണ് പരാതി നൽകിയിരിക്കുന്നത്.

താൻ ലോകസഭ അംഗവും, രാഷ്ട്രീയ നേതാവും ആയതിനാൽ ധാരാളം യാത്ര ചെയ്യേണ്ടതുണ്ടെന്നും, അതിനാൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണം എന്നുമാണ് രാഹുലിന്റെ അപേക്ഷ. എന്നാൽ സമാനമായ കേസിൽ ശിക്ഷിക്കപ്പെട്ട രാഹുലിനെ അയോഗ്യനാക്കിയെന്നും, അപേക്ഷക്ക് നിലവിൽ പ്രസക്തി ഇല്ലെന്നും പരാതിക്കാരൻ കോടതിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം രാഹുൽ ഗാന്ധിക്കെതിരെ ഹരിദ്വാർ കോടതിയിൽ മറ്റൊരു മാനനഷ്ട കേസും ഫയൽ ചെയ്തിട്ടുണ്ട്. കമൽ ഭണ്ടോരിയ എന്ന ആർഎസ്എസ് പ്രവർത്തകനാണ് പരാതിക്കാരൻ. ഭാരത് ജോഡോ യാത്രയ്ക്കിടെ കുരു ക്ഷേത്രയിൽ വച്ച് ആർഎസ്എസിനെ 21 ആം നൂറ്റാണ്ടിലെ കൗരവർ എന്ന് വിശേഷിപ്പിച്ചതിനെതിരെയാണ് കോടതിയെ സമീപിച്ചത്. 2023 ഏപ്രിൽ മാസം 12 ന് കോടതി കേസ് പരിഗണിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →